മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കാതലിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ജോയിൻ ചെയ്ത് ജ്യോതിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാതൽ’.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റിൽ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്.
ADVERTISEMENT
ഒക്ടോബർ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്.ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതൽ.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.