ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം ക്യൂബയില്‍; പങ്കെടുക്കുന്നത് 160 പ്രതിനിധികള്‍

സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ കമ്മ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ അന്താരാഷ്ട്ര സമ്മേളനം. 65 രാഷ്ട്രങ്ങളില്‍നിന്നായി 160 പ്രതിനിധികളാണ് വ്യാഴം മുതല്‍ ശനി വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പങ്കെടുക്കുന്നു. ലോകത്തെമ്പാടും നിന്നുള്ള 82 ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്രതലത്തില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റം നേരിടുന്ന വെല്ലുവിളികളും ഐക്യം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.

ഗ്രീസില്‍ 1998ലാണ് സംഘടന രൂപീകൃതമായത്. 117 പാര്‍ടികള്‍ അംഗങ്ങളാണ്. സംഘടനയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിനായി ഹവാനയിലെത്തിയ എം എ ബേബി വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജീവിത പങ്കാളി അലൈഡ ഗുവേര മാര്‍ച്ച്, മകള്‍ അലൈഡിറ്റ ഗുവേര എന്നിവരുമായി ചെഗുവേര സെന്ററില്‍ കൂടിക്കാഴ്ച നടത്തി. ചെയുമായി ബന്ധപ്പെട്ട നാല് പുസ്തകം ഇരുവരും ചേര്‍ന്ന് ബേബിക്ക് സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News