Blast: കോയമ്പത്തൂർ കാർ സ്ഫോടനം; അന്വേഷണം ഏർവാടിയിലേക്കും

കോയമ്പത്തൂർ(coimbatore) ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടന(blast)ത്തിന്റെ അന്വേഷണം ഏർവാടിയിലേക്കും. ജമേഷ മുബീനിൻ്റെ വീട്ടിൽ നിന്നും രാസ വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഐആർ(fir) പറയുന്നു.

വീട്ടിൽ നിന്നും ലഭിച്ച നോട്ട് ബുക്കിൽ ജിഹാദിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉണ്ടെന്നും എഫ്ഐആറിലുണ്ട്.
ചെന്നൈ യൂണിറ്റിലെ ഇൻസ്പെക്ടർ എസ് വിഗ്നേഷിനാണ് കേസിന്റെ അന്വേഷണ ചുമതല.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കാറിലുണ്ടായ സ്ഫോടനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ കോയമ്പത്തൂരിൽ വൻ സ്ഫോടക പരമ്പരയ്ക്ക് ആസൂത്രണം ചെയ്തതായി കണ്ടെത്തുകയും ഭീകരവാദ ബന്ധം ആരോപിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് യുഎപിഎ ചുമത്തി ഇതുവരെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ സൈറ്റ് വഴിയാണെന്നും ഇത് സംബന്ധിച്ച് ആമസോൺ,ഫ്ലിപ്കാർട്ട് സ്ഥാപനങ്ങളോട് വിശദീകരണം തേടിയെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News