Kerala Lottery:ബംഗാള്‍ സ്വദേശിക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

ബംഗാള്‍ സ്വദേശിക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ(Kerala Lottery) ഒന്നാം സമ്മാനംമായ 70 ലക്ഷം ലോട്ടറി അടിച്ചു. തുടര്‍ന്ന് പൊലീസിന്റെ സഹായം തേടി. വിജയി സമ്മാനത്തിനര്‍ഹമായ ലോട്ടറി ടിക്കറ്റുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇയാളെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം പൊലീസ് ജീപ്പില്‍ തന്നെ ബാങ്കില്‍ എത്തിച്ചു ടിക്കറ്റ് കൈമാറി. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് ചാത്തന്നൂരില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്യുന്ന ഉത്തം ബര്‍മാനാണ് (45). അഞ്ചു വര്‍ഷം മുന്‍പാണ് നിര്‍മാണ തൊഴിലാളിയായി ഉത്തം ബര്‍മാന്‍ കേരളത്തിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഭാഗ്യക്കുറി വില്‍പന നടത്തിയ സ്ത്രീയുടെ പക്കല്‍ നിന്ന് എ എക്‌സ് 170874 നമ്പര്‍ ടിക്കറ്റ് എടുക്കുന്നത്. കഴിഞ്ഞ ദിവസം
രാവിലെ ജോലിക്കു പോകുന്നതിനു മുന്‍പ് പത്രത്തില്‍ നറുക്കെടുപ്പ് ഫലം നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചത് അറിയുന്നത്. തുടര്‍ന്ന് കൂടെ താമസിക്കുന്ന ഏതാനും സുഹൃത്തുക്കള്‍ക്ക് ഒപ്പം ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. എസ്‌ഐ ആശ വി.രേഖ വിവരങ്ങള്‍ ആരാഞ്ഞ ശേഷം ടിക്കറ്റ് ഒത്തു നോക്കി സമ്മാനം ലഭിച്ചതാണെന്നു ഉറപ്പു വരുത്തുകയും ചെയ്തു.

ബാങ്ക് തുറന്നപ്പോള്‍ പൊലീസുകാര്‍ക്കൊപ്പം ഉത്തം ബര്‍ഹാനെ പൊലീസ് ജീപ്പില്‍ എസ്ബിഐ ശാഖയില്‍ എത്തിക്കുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഉത്തം ബര്‍മാനെ ഏല്‍പ്പിച്ചു. ബംഗാളിലാണ് ഉത്തമിന്റെ സ്വദേശം. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News