ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കേണ്ട സമയമായി; എം വി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ചർച്ചകളിലേക്ക് കടക്കേണ്ട സമയമായെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ പലരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് ചാൻസലർ പദവിയില്ല. ചാൻസലർ സ്ഥാനത്തിരിക്കാൻ ഗവർണർ യോഗ്യനല്ലെന്ന് തെളിയിക്കുന്നു.ഗവർണർ നാടിൻറെ നന്മ ആഗ്രഹിക്കുന്നില്ലെന്നും നാടിൻറെ നാശമാണ് ഗവർണർ ലക്ഷ്യം വെക്കുന്നത്…നശീകരണ ബുദ്ധിയാണ് ഗവർണർക്കുള്ളത്…ഇല്ലാത്ത അധികാരം ഗവർണർ പ്രയോഗിക്കുകയാണെന്നും എം വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News