MV Govindan Master: ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണർ സ്വീകരിക്കുന്നത് ഭരണഘടന വിരുദ്ധ നിലപാടാണെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan master). ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘കോടതി വിധി എല്ലാ വിസി മാർക്കും ബാധകമല്ല, ഒരു കേസിൽ മാത്രമാണ് വിധി. അതും അന്തിമ വിധിയല്ല. സിപിഐഎം കോടതി വിധി വിശദമായി പരിശോധിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് അവശ്യപ്പെടുന്നതൊന്നും ഇപ്പോൾ പരിഗണനയിൽ ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല, അതിനെ അതിനെ ശക്തമായി എതിർക്കും’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News