MV Govindan Master: കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം: എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ(MV Govindan Master). രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ , അധ്യക്ഷൻ കെ സുധാകരൻ എന്നിവർ ഗവർണ്ണർക്കൊപ്പമാണ്, എന്നാൽ ലീഗ് ഒപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘കോടതി വിധി എല്ലാ വിസി മാർക്കും ബാധകമല്ല, ഒരു കേസിൽ മാത്രമാണ് വിധി. അതും അന്തിമ വിധിയല്ല. സിപിഐഎം കോടതി വിധി വിശദമായി പരിശോധിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് അവശ്യപ്പെടുന്നതൊന്നും ഇപ്പോൾ പരിഗണനയിൽ ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല, അതിനെ അതിനെ ശക്തമായി എതിർക്കും’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News