ADVERTISEMENT
എം സി റോഡില്‍ വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍(K Radhakrishnan). വെള്ളിയാഴ്ച പകല്‍ രണ്ടേകാലോടെ പുല്ലുവഴിയിലാണ് ചരക്കു വാഹനങ്ങളായ എയ്‌സും ദോസ്തും കൂട്ടിയിടിച്ചത്.
തൊടുപുഴയില്‍ നിന്ന് അങ്കമാലിക്ക് പോകുകയായിരുന്ന മന്ത്രി അപകടം കണ്ട് ഇറങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കൂടുകയായിരുന്നു. മന്ത്രിക്ക് പൈലറ്റ് വന്ന പൊലീസ് വാഹനത്തില്‍ പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലാക്കി.
ഗുരുതരമായി പരിക്കേറ്റയാളെ വാഹനത്തില്‍ നിന്നെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്. പരിക്കേറ്റവരെ കൂടുതല്‍ വിദഗ്ധ ചികില്‍സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.