ആലപ്പുഴയിലെ ജലക്ഷാമം ; സഹായവുമായി മമ്മൂട്ടി | Mammootty

കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയിൽ സഹായഹസ്തവുമായി മെഗാസ്റ്റാർ മമ്മൂട്ടി. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളിലാണ് മമ്മൂട്ടിയുടെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയർ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചത്.

തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് കുടിവെള്ളമെത്തിച്ചത്.കുടിവെളള ക്ഷാമം നേരിടുന്നെന്ന് വാർത്ത കണ്ട മമ്മൂട്ടി സി.പി ട്രെസ്റ്റിൻറെ ചെയർമാനായ സാലിഹിനെ നേരിട്ടു വിളിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കുടിവെള്ളമെത്തിച്ച് ആശ്വാസം പകർന്നിരിക്കുന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ കുടിവെള്ള വിതരണം തുടരാനാണ് കെയർ ആൻഡ് ഷെയറിൻറെ ശ്രമം.

സന്നദ്ധ സേവന രം​ഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ നടത്തിവരുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോൾ. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here