കോയമ്പത്തൂർ സ്ഫോടനം; കേസ് NIAയ്ക്ക് കൈമാറാൻ താമസിച്ചു, തമിഴ്നാട് സർക്കാരിനെതിരെ ഗവർണർ RN രവി

തമിഴ്നാട് സർക്കാരിനെതിരേ ഗവർണർ. പോലീസ് കൃത്യമായ അന്വേഷിച്ച കേസ് എൻഐഎയ്ക്കു കൈമാറാൻ സർക്കാർ കാലതാമസമുണ്ടാക്കിയെന്ന് ഗവർണർ ആർ എൻ രവി കുറ്റപ്പെടുത്തി. അതേസമയം സ്ഫോടനത്തിൽ അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും എൻഐഎ കേസെടുത്തു. കൊല്ലപ്പെട്ട ജമീഷ് മുബീനിന്റെ വീട്ടിൽ നിന്നും രാസവസ്തുക്കൾ ഉൾപ്പെടെ 109 വസ്തുക്കൾ കണ്ടെടുത്തതായി എഫ്ഐആറിൽ.

കോയമ്പത്തൂർ ഉക്കടത്ത് കാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും എൻഐഎ കേസെടുത്തു. ചെന്നൈ യൂണിറ്റിലെ ഇൻസ്പെക്ടർ എസ് വിഗ്നേഷിനാണ് അന്വേഷണ ചുമതല. എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ കോപ്പിയും പുറത്തു വന്നു. കൊല്ലപ്പെട്ട ജമീഷ് മുബീനിന്റെ വീട്ടിൽ നിന്നും രാസവസ്തുക്കൾ ഉൾപ്പെടെ 109 വസ്തുക്കൾ കണ്ടെടുത്തതായി എഫ്ഐആറിൽ പറയുന്നു.

ജിഹാദിന്റെ വിവരങ്ങളുള്ള മദ്രസാ പുസ്തകങ്ങൾ, ഖുറാൻ, സ്ഫോടക വസ്തുവായ പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, അലുമിനിയം പൗഡർ, ഗ്യാസ് സിലിണ്ടർ, തീപ്പെട്ടി, ഗ്ലൗസുകൾ, ഇൻസുലേഷൻ ടാപ്പ്, പാക്കിങ് ടാപ്പ്, വയർ, ആണി ജമീഷ് മുബീന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.

അതേസമയം, അന്വേഷണം രാമനാഥപുരം ഏർവാടിയിലേക്കും വ്യാപിപ്പിച്ചു. ഇസ്ലാമിയ്യ പ്രചാര പേരവൈ എന്ന സംഘടനയുടെ ഭാരവാഹിയ അബ്ദുൽ ഖാദർ, സഹായി മുഹമ്മദ്‌ ഹുസൈൻ എന്നിവരെ ചോദ്യം ചെയ്തു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേ സമയം തമിഴ് നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആർഎൻ രവി രംഗത്തു വന്നു. കേസ് എൻഐഎക്ക് കൈമാറാൻ സ്റ്റാലിൻ സർക്കാർ കാലതാമസമുണ്ടാക്കിയെന്നാണ് ഗവർണറുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News