Arrest: ബൈക്കിൽ സഞ്ചരിച്ച് സ്വർണ മാല കവരുന്ന രണ്ടംഗ സംഘം പിടിയിൽ

ബൈക്കി(bike)ൽ സഞ്ചരിച്ച് സ്വർണ മാല കവരുന്ന രണ്ടംഗ സംഘത്തെ കണ്ണൂർ മട്ടന്നൂരിൽ പൊലീസ് സാഹസികമായി പിടികൂടി. ഉളിയിൽ സ്വദേശി നൗഷാദ്, കോട്ടയം സ്വദേശി സിറിൽ എന്നിവരെയാണ് മട്ടന്നൂർ പൊലീസ് പിടികൂടിയത്. പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ അശ്വിന് പാമ്പ് കടി ഏറ്റിരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ചു സ്വർണ മാല പൊട്ടിച്ചു കടന്നു കളയുന്ന രണ്ടംഗ സംഘമാണ് പൊലീസ് പിടിയിലായത്.

ഒരാൾ ബൈക്ക് ഓടിക്കുകയും രണ്ടാമൻ മാല കവരുകയും ചെയ്യുന്നതാണ് രീതി. സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞാൽ മറ്റൊരു സ്ഥലത്തെത്തി വാഹനം നിർത്തി വസ്ത്രങ്ങൾ മാറും.പിന്നീട് അടുത്ത മോഷണം.പോലീസ് തിരിച്ചറിയതിരിക്കാനാണ് വസ്ത്രങ്ങൾ മാറുന്നത്
വ്യാഴാഴ്ച്ച വൈകിട്ട് കൊടോളിപ്രം കരടി പൈപ്പ് ലൈന്‍ റോഡില്‍ അധ്യാപികയുടെ മൂന്നര പവൻ മാല കവർന്ന് രക്ഷപ്പെട്ട പ്രതിളെ പിന്തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു.

കാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടവയാണ് സിവിൽ പൊലീസ് ഓഫീസർ അശ്വിന്‌ പാമ്പ് കടിയേറ്റത്. ജില്ലയിൽ നിരവധി സ്വർണ മാല കവർച്ചകളിൽ പ്രതികളായവരാണ് പിടിയിലായാതെന്ന് കൂത്തുപറമ്പ എ സി പി പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.

പ്രതികളെ സ്വർണം വിൽപ്പന നടത്തിയ കടകളിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.എ സി പി പ്രദീപൻ കണ്ണിപോയിൽ മട്ടന്നൂർ സിഐ എം.കൃഷ്ണൻ, എസ്ഐ കെ.വി.ഉമേശൻ , ടി. ഷംസുദ്ദീൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here