ചുവന്ന ചീര ക‍ഴിയ്ക്കുന്നവരാണോ നിങ്ങള്‍…? ഇതറിയാതെ പോവല്ലേ | Amaranthus dubius

ആകർഷകവും പോഷകസമ്പന്നവുമാണ് ചുവന്ന ചീരകൾ. ഇതിലെ ‘ആന്തോസയാനിൻ’ എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നിൽ.ചീരയെ ആയുർവേദം ‘ശാക’ വർഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ശാക’ എന്ന ശബ്ദത്തിന് ഭക്ഷണത്തിനുപയോഗിക്കുന്നത് എന്ന് അർഥമുണ്ട്. രക്തമാരിഷ, പാലക, ആരാമശീതളം എന്നിങ്ങനെയുള്ള പേരുകളും ചുവന്ന ചീരയ്ക്കുണ്ട്.

വിളർച്ച, ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും.

ചില രോഗങ്ങളിൽ ഔഷധങ്ങൾക്കൊപ്പം ചുവന്ന ചീര കറിയാക്കിക്കഴിക്കുന്നത് രോഗശമനം എളുപ്പമാക്കാറുണ്ട്. കുടലിലെ അൾസർ, സോറിയാസിസ് രോഗികൾ എന്നിവരിൽ ചുവന്ന ചീര നല്ല ഫലം തരും. ആർത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാൻ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. ഇതിലൂടെ അമിതരക്തസ്രാവത്തെ തടയാനും കഴിയും.

ചീരയില മാത്രം ചേർത്തുള്ള കഷായം മൂത്രനാളീരോഗങ്ങൾക്ക് ആശ്വാസമേകും. തൊണ്ടയിലെ കുരുക്കൾ ശമിക്കാൻ ചുവപ്പൻ ചീരയിലകൾ ചേർത്ത് തിളപ്പിച്ചാറിയ വെള്ളം കവിൾക്കൊള്ളാം.

പ്രസവാനന്തരം മുലപ്പാൽ കുറവായ സ്ത്രീകൾക്ക് ആട്ടിൻസൂപ്പിൽ ചീരയില ഇടിച്ചുപിഴിഞ്ഞ നീര് 50 മില്ലിലിറ്റർ ചേർത്ത് നൽകുന്നത് വളരെ ഫലപ്രദമാണ്. മാത്രമല്ല, ഇത് പ്രസവാനന്തരമുള്ള വിളർച്ചയുമകറ്റും. കുട്ടികൾക്ക് ചുവന്ന ചീരയില നീര് രണ്ട് സ്പൂൺ സമം തേനും ചേർത്ത് ആഴ്ചയിലൊരിക്കൽ നൽകുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും.

പോഷകസമ്പന്നമായ ചീരയുടെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളിൽ ചീരയിലകൾക്ക് ഒടുവിൽ മാത്രം ചേർക്കുന്നതാണ് ഗുണകരം. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും. നെയ്യോ പരിപ്പോ ചേർത്ത് ചീരയെ കൂടുതൽ പോഷകപ്രദമാക്കാം. പ്രത്യേകിച്ച് കുട്ടികൾക്ക് നൽകുമ്പോൾ.

നാരുകൾക്കുപുറമെ ഇരുമ്പ്, കാത്സ്യം, ജീവകങ്ങളായ ബി, സി,എ,കെ, ഇ എന്നിവയും ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം ഇവയുമാണ് പ്രധാന ഘടകങ്ങൾ. പൊട്ടാസ്യം ധാരാളമുള്ളതിനാൽ ചുവന്ന ചീര ലവണങ്ങളുടെ തുലനത്തിനും സഹായകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News