കടുത്ത സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വര്‍ധിപ്പിച്ച സർക്കാരാണ് കേരളത്തിലേത്; മന്ത്രി എം ബി രാജേഷ്

കടുത്ത സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വര്‍ധിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള വിഹിതത്തില്‍ 36,000 കോടിയിലധികം വെട്ടിക്കുറച്ചെന്നും എംബി രാജേഷ് പറഞ്ഞു. നവകേരള തദ്ദേശകം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനങ്ങള്‍ക്കുനല്‍കുന്ന തുകകളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ കുറവു വരുത്തി. 36578 കോടി വരുമാന നഷ്ടമാണ് ഈ സാമ്പത്തിക വര്‍ഷം കേരളത്തിനുണ്ടാവുക. റവന്യൂ കമ്മി ഗ്രാന്റ്, ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കി. തദ്ദേശ പദ്ധതി നടത്തിപ്പുകള്‍ക്കുള്ള തുക കുറച്ചതില്‍മാത്രം 12000 കോടിയുടെ കുറവുണ്ടായി. വായ്പാ പരിധി കുറച്ചതില്‍ 3600 കോടിയുടെ വരുമാനക്കുറവുണ്ടായി. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന വായ്പകളും ആകെയുള്ള വായ്പാ പദ്ധതിയിലുള്‍പ്പെടുത്തി. പദ്ധതി ചെലവുകള്‍ വെട്ടിക്കുറച്ചാണ് മറ്റു സംസ്ഥാനങ്ങള്‍ ഇതിനെ നേരിടുന്നത്. കേരളത്തില്‍ കുറച്ചില്ലെന്നു മാത്രമല്ല വര്‍ധിപ്പിയ്ക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയിലാണ് ഇടതു സര്‍ക്കാര്‍ കാണുന്നത്. സാമ്പത്തിക ‍ഞെരുക്കത്തിലും അധികാരവും വിഭവവും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് തദ്ദേശ സ്ഥാപനങ്ങളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News