
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്യാതെ കോടതി. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടു. പൈലറ്റ് രോഹിത് റെഡ്ഡി എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷ് ശര്‍മ്മ, നന്ദകുമാര്‍, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.പാര്‍ട്ടി മാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാരോപിച്ചാണ് ഒക്ടോബര്‍ 26ന് മൂവരേയും പിടികൂടിയത്.
രാത്രിയില്‍ തന്നെ ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ‘ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നടപടി ക്രമങ്ങള്‍ അനുസരിച്ചല്ല അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുന്‍പ് നോട്ടീസ് നല്‍കണം,’ എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി റിമാന്‍ഡ് അപേക്ഷ തള്ളി. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
ടിആര്‍എസ് വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രതികള്‍ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് എഫ്‌ഐആറിലുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ മത്സരിക്കണമെന്നും ഇതിന് പകരമായ് വലിയ സാമ്പത്തിക നേട്ടങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സിവില്‍ കരാര്‍ ജോലികളും ലഭിക്കുമെന്നും മൂവര്‍ സംഘം പറഞ്ഞതായി രോഹിത് റെഡ്ഡി പരാതിയില്‍ പറയുന്നു. പാര്‍ട്ടി മാറിയില്ലായെങ്കില്‍ തനിക്കെതിരെ ഇ ഡി, സിബിഐ, കേസുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രതികള്‍ മുന്നറിയിപ്പ് നല്‍കിയെന്നും ടിആര്‍എസ് എംഎല്‍എ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here