
ഇടുക്കി(idukki) അടിമാലി കൊടകല്ലിൽ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ്(jeep) മറിഞ്ഞ് ഒൻപത് പേർക്ക് പരുക്ക്. പ്ലാമലകുടിയിൽ നിന്നും പീച്ചാടിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്ക് പോയി തിരിച്ചു വരും വഴി കൊടകല്ലിന് സമീപം കുത്തനെയുള്ള കയറ്റത്തിലാണ് ജീപ്പ് മറിഞ്ഞത്. ബ്രേക്ക് നഷ്ടമായതാണ് ജീപ്പ് മറിയാൻ കാരണമെന്ന് ഡ്രൈവർ പറഞ്ഞു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോഡ് കുമ്പളയിൽ ബൈക്ക് കലുങ്കിനിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൊഗ്രാൽ സ്വദേശി അനസാണ് മരിച്ചത്. പേരാൽക്കണ്ണൂരിലാണ് അപകടമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here