Kozhikode: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷം; വിളംബര ജാഥ സംഘടിപ്പിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട്സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാറിന് റ പ്രചാരണാർഥം വിളംബര ജാഥ സംഘടിപ്പിച്ചു . കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിച്ച ജാഥ ഗവ. മോഡൽ സ്കൂൾ പരിസരത്ത് സമാപിച്ചു .
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷത്തിൻ്റെയും സ്റ്റോക്ക്ഹോം പാരിസ്ഥിതിക ഉച്ചകോടിയുടെ 50-ാം വാർഷികത്തിൻ്റെയും ഭാഗമായി കോഴിക്കോട്ട് ഒക്ടോബർ 29, 30 തിയ്യതികളിലാണ് സംസ്ഥാന തല സെമിനാർ നടക്കുന്നത്.

കോഴിക്കോട് സർവകലാശാല എൻവൈറൺമെന്റ് സയൻസസ് വിഭാഗം, സി.ഡബ്ലിയു.ആർ.ഡി.എം കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിഷത്ത് സെമിനാർ സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായി വിവിധ മേഖലകളിലെ പ്രശ്നങ്ങളും ദുരന്ത പ്രതിരോധ മാർഗങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറിൽ വിവിധ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

ഒക്ടോബർ 29ന് വൈകുന്നേരം 3 മണിക്ക് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ സംസ്ഥാന വനം പരിസ്ഥിതി മന്ത്രി എ.കെ.ശശീ ന്ദ്രൻ നിർവഹിക്കും. എം.കെ.രാഘവൻ എം.പി, ബിനോയ് വിശ്വം എം.പി., തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് കുമാർ, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

സെമിനാറിനോടനുബന്ധിച്ച് പ്രൊഫ.എം.കെ.പ്രസാദ്, കൊടക്കാട് ശ്രീധരൻ എന്നിവരുടെ അനുസ്മരണ പരിപാടിയും നടക്കും.
അനുസ്മരണം നടത്തുന്നത് പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനും മുൻ എം.പി യുമായ സി.പി.നാരായണനാണ്.

‘കാലാവസ്ഥാ മാറ്റവും അതിജീവനവും’ എന്ന വിഷയത്തെ അധികരിച്ച് സ്മാരക പ്രഭാഷണം നടത്തുന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജ് ആണ്. ഒക്ടോബർ 30 ന് രാവിലെ 9.30 മുതൽ 1.30വരെ 4 സമാന്തര സെഷനുകളിലായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രം, കാലാവസ്ഥാ വ്യതിയാനവും കേരളവും, ഊർജം , ജൈവ വൈവിധ്യം, കൃഷി, ജലം, സമുദ്രം, തീരശോഷണം, സമുദ്ര ജൈവ വൈവിധ്യം , മലിനീകരണം, ദുരന്ത പ്രതിരോധം എന്നീ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ നടക്കും. സെമിനാറുകളിൽ കേരളത്തിലെ വിവിധ സർവകലാശാലകൾ, കേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. കോഴിക്കോട് ടൗൺ ഹാൾ, ഗവ: മോഡൽ സ്കൂൾ എന്നിവിടങ്ങളിലായാണ് സെമിനാർ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News