കൈരളി ഒമാൻ ഹെൽത്ത് പ്രൊഫഷണൽ അവാർഡ് വിതരണം നാളെ

കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ഒമാൻ ഹെൽത്ത് പ്രൊഫഷണൽ അവാർഡ് നാളെ ഒമാനിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 6.30ന് ഒമാൻ അൽ ഫലാജ് ഹോട്ടലിൽ വെച്ചാണ് അവാർഡ് ചടങ്ങ്. ആതുര സേവന രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകരെയാണ് കൈരളി ടിവി ആദരിക്കുന്നത്.

പൊതു ജനങ്ങളാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്.അഞ്ചു ഡോക്ടർമാരെയും അഞ്ചു നഴ്‌സുമാരെയുമാണ് ശനിയാഴ്ച നടക്കുന്ന പ്രൗഢമായ ചടങ്ങിൽ അവാർഡ് ആദരിക്കുന്നത്.
മലയാളം കമ്മ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോൺ ബ്രിട്ടാസ് ,ഗൾഫാർ ഗ്രൂപ്പ് സ്ഥാപകനും എംഫാർ ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ പി മുഹമ്മദ് അലി ,അവാർഡ് ജൂറി ചെയർമാൻ ഡോക്ടർ ആരിഫ് അലി, മലയാളം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബോർഡ് അംഗം വി കെ അഷറഫ്,പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗവും ലോക കേരള സഭാംഗവുമായ പി എം ജാബിർ, ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള , തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News