Chennai: പുതിയ കെട്ടിടത്തിന്റെ ഐശ്വര്യത്തിനായി മൃഗബലി: കോഴിയുമായി കയറിയ പൂജാരി വീണുമരിച്ചു

പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ പൂജാരി അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. രാജേന്ദ്രൻ(70) എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള കെട്ടിടത്തിൽനിന്നും വീണാണ് ഇയാൾ മരിച്ചത്. ബലി കൊടുക്കാൻ കൊണ്ടുവന്ന പൂവൻകോഴി പറന്നുപോയി.

കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിർദേശത്തെ തുടർന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലികൊടുക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രൻ കാൽവഴുതി കെട്ടിടത്തിനു മുകളിൽനിന്നും വീഴുകയായിരുന്നു. ഈ സമയം കയ്യിലുണ്ടായിരുന്ന കോഴി പറന്നുപോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ്(police) പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News