ISL ; കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി മുന്നില്‍

ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ പിന്നില്‍. കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ 45 മിനുറ്റുകളില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ലീഡാണ് മുംബൈ ടീം നേടിയത്.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ സ്റ്റാർട്ടിംഗ് ഇലവനില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. ഇവാന്‍ വുകോമനോവിച്ച് സ്വീകരിച്ചത് 4-4-2 ശൈലി. ദിമിത്രിയോസായിരുന്നു ആക്രമണത്തില്‍ സഹലിന് കൂട്ട്. മറ്റൊരു മലയാളി രാഹുല്‍ കെ പിയും ആദ്യ ഇലവനിലെത്തി. ഇവർക്കൊപ്പം അഡ്രിയാന്‍ ലൂണയുണ്ടായിട്ടും ആദ്യപകുതിയില്‍ മുംബൈയുടെ വലയില്‍ പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ആക്രമണങ്ങള്‍ വൈകിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് നീണ്ടു.

അതേസമയം, ഇന്ത്യൻ സൂപ്പർലീ​ഗിൽ മുംബൈ സിറ്റിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് നിരയിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടായിരുന്നത്. ഒഡിഷയ്ക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വരുത്തിയത്.

മലയാളി താരം കെപി രാഹുൽ, സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോം​ഗിൽ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഇന്ന് ആദ്യ ഇലവനിൽ അരങ്ങേറ്റം കുറിച്ചത്. ഇതോടെ റൂയിവ ഹോർമിപാം, ഇവാൻ കാലിയൂഷ്നി എന്നിവർ പകരക്കാരുടെ നിരയിലേക്ക് മാറി. എന്നാൽ പരിശീലനം പുനരാരംഭിച്ചെങ്കിലും അപ്പോസ്തോലോസ് ജിയാന്നും ഇന്ന് മാച്ച്ഡേ സ്ക്വാഡിലില്ല.

ബ്ലാസ്റ്റേഴ്സ് ടീം- പ്രഭ്സുഖാൻ ​ഗിൽ, ഹർമൻജ്യോത് ഖബ്ര, വിക്ടർ മോം​ഗിൽ, മാർക്കോ ലെസ്കോവിച്ച്, ജെസ്സൽ കാർനെയ്റോ, പ്യൂയ്റ്റിയ, ജീക്സൻ സിങ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News