Azam Khan: അസം ഖാന്‍ ‘അയോഗ്യൻ’; എംഎൽഎ സ്ഥാനത്തുനിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും യുപി(UP) മുഖ്യമന്ത്രി യോഗിആദിത്യനാഥിനെതിരെയും പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎയും മുൻ മന്ത്രിയുമായ അസം ഖാനെ(Azam Khan) അയോഗ്യനാക്കി. 2019ലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇന്നലെ അസംഖാന് റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു.

രാംപൂരിലെ മിലാക് വിധാൻ സഭയിൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അസം ഖാൻ ആക്ഷേപകരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് പരാതി നൽകിയത്.

ഭൂമിതട്ടിപ്പു കേസിൽ 2 വർഷമായി ജയിലി‍ൽ കഴിയുന്ന അസംഖാന് കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2017 നു ശേഷം അസംഖാനെതിരെ 87 കേസുകളാണ് യുപിയിൽ റജിസ്റ്റർ ചെയ്തത്. വിദ്വേഷ പ്രസംഗക്കേസുകളിൽ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ഡൽഹി, യുപി, ഉത്തരാഖണ്ഡ് സർക്കാരുകൾക്കു സുപ്രീം കോടതി അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News