ഇന്ത്യക്കും യുഎസിനുമെതിരെ പാകിസ്ഥാന്റെ രഹസ്യ ആര്‍മി; പിന്തുണയുമായി തുര്‍ക്കി

അമേരിക്കയുടെയും ഇന്ത്യയുടെയും സൈബറിടങ്ങള്‍ ആക്രമിക്കാന്‍ രഹസ്യ സൈബര്‍ ആര്‍മി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരായ സൈബര്‍ ലോകത്തെ വിമര്‍ശനങ്ങളെ ഇല്ലാതാക്കാനും ആര്‍മി ലക്ഷ്യമിടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ സഹായത്തോടെയാണ് ഇത് നിലവില്‍ വന്നത് എന്നാണ് നോര്‍ഡിക് മോണിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നത്.

യുഎസ്, ഇന്ത്യ എന്നിവര്‍ക്കെതിരെ സൈബര്‍ ക്യാംപെയിനുകള്‍ രൂപപ്പെടുത്താനും തെക്കുകിഴക്കന്‍ ഏഷ്യയിലെ മുസ്ലീങ്ങളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും ഈ രഹസ്യ ആര്‍മി ശ്രമിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലുവും അന്നത്തെ പാക് ആഭ്യന്തര സഹമന്ത്രി ഷെഹ്രിയാര്‍ ഖാന്‍ അഫ്രീദിയും 2018 ഡിസംബര്‍ 17-ന് നടന്ന സ്വകാര്യ ചര്‍ച്ചയിലാണ് ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് വെളിപ്പെടുത്തല്‍.

സോഷ്യല്‍ മീഡിയ വഴി അമേരിക്ക പാക്കിസ്ഥാനെ കുറിച്ച് മോശമായ കാര്യങ്ങള്‍ സൈബര്‍ ലോകത്ത് സൃഷ്ടിക്കാനാണ് ശ്രമിക്കുന്തെന്നാണ് ആരോപണം. യുഎസിന്റെയും മറ്റ് രാജ്യങ്ങളുടെയും ശ്രമങ്ങള്‍ ചെറുക്കാന്‍ സൈബര്‍ ആര്‍മി രൂപീകരിക്കാന്‍ കഴിവുള്ള പ്രൊഫഷണലുകള്‍ ആവശ്യമാണെന്നും പാക് അഭ്യന്തര മന്ത്രി പറഞ്ഞതായി തുര്‍ക്കി മന്ത്രി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ വിദേശ രാജ്യങ്ങളെയും പാകിസ്ഥാന്റെ ബദ്ധശത്രുവായ ഇന്ത്യയെയും ആക്രമിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് വിനാശകരമായ ഈ നീക്കം എന്നാണ് നോര്‍ഡിക് മോണിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News