ADVERTISEMENT
തമിഴ്നാട്ടിൽ നാട്ടിൽ നിന്നും എറണാകുളത്ത്(ernakulam) വിതരണം ചെയ്യുന്നതിനായി കൊണ്ട് വന്നിരുന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും(hashish oil) കഞ്ചാവ് ഗുളികകളുമായി 3 പേർ പിടിയിൽ. ചാലക്കുടി എക്സൈസാണ് ഇവരെ പിടികൂടിയത്.
തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് ഡ്രൈവർ അടക്കം മൂന്നു പേരെ പോട്ട എക്സൈസ് സംഘം പിടികൂടിയത്.
ചായപ്പൊടിക്ക് പകരം കീടനാശിനി; യു പിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിൽ വിഷം കലർന്ന ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മെയിൻപുരി ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. ശിവ് നന്ദൻ (35), മക്കളായ ശിവാംഗ് (6),ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55) എന്നിവരാണ് മരിച്ചത്.
ചായപ്പൊടിയ്ക്ക് പകരം തിളച്ച വെള്ളത്തിൽ അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശിവ് നന്ദനും ഭാര്യയും രണ്ട് കുട്ടികളും ഉത്തർപ്രദേശിലെ മെയിൻപുരിയിലായിരുന്നു താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഭാര്യപിതാവായ രവിന്ദ്ര സിങ് (55) ശിവ് നന്ദയുടെ വീട്ടിലെത്തിയപ്പോൾ മുത്തച്ഛന് ചായ കൊടുക്കാൻ വേണ്ടി ആറുവയസുകാരനായ ശിവാംഗ് അടുക്കളയിൽ കയറിയതായിരുന്നു.
അയൽവാസിയായ സൊബ്രൻ സിങും ചായ കുടിക്കാനെത്തിയിരുന്നു. ചായ കുടിച്ച ഉടനെ അഞ്ചു പേർക്കും അസ്വസ്ഥത ഉണ്ടാവുകയും ഉടൻ തന്നെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. അവിടെവച്ച് രവീന്ദ്രയും ശിവാംഗും ദിവാംഗും മരിച്ചു. തുടർന്ന് സൊബ്രൻ സിങിനേയും ശിവ് നന്ദനേയും സഫായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് സൊബ്രാൻ സിങിന്റെ സ്ഥിതി ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു. ശിവ് നന്ദന്റെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ചായ ഉണ്ടാക്കുമ്പോൾ കുട്ടി അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണകാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.