
വീടുകളിൽ പലപ്പോഴും പൊടിയും മറ്റും ആഴ്ചയിൽ ഒരിക്കലെങ്കിലും തുടച്ചുമാറ്റാറുള്ളവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ അപകടകരമായ രീതിയില്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ നാലാമത്തെ നിലയിലെ വീടിന്റെ ജനലാണ് യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ലാതെ സ്ത്രീ വൃത്തിയാക്കുന്നത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
Agar inke ghar Laxmi ji nahi aayi toh kisi ke ghar nahi aayegi Diwali pe pic.twitter.com/SPTtJhAEMO
— Sagar (@sagarcasm) October 20, 2022
ജനാലിന്റെ ഗ്ലാസ് തുണി ഉപയോഗിച്ചാണ് തുടയ്ക്കുന്നത്. ജനലിലൂടെ പുറത്തേയ്ക്ക് വന്നാണ് വൃത്തിയാക്കുന്നത്. പിന്നില്‍ താഴേക്ക് വീഴാതിരിക്കാന്‍ സംരക്ഷണഭിത്തി അടക്കം യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണ് സ്ത്രീയുടെ വൃത്തിയാക്കല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here