Social Media: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംവിധാനം; ഐടി ചട്ടം ഭേദഗതി ചെയ്തു

സമൂഹമാധ്യമങ്ങളു(social media)മായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയമിക്കുന്ന സമിതി മൂന്ന് മാസത്തിനകം നിലവിൽ വരും. ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം,യുട്യൂബ് തുടങ്ങി സമൂഹമാധ്യമ കമ്പനികൾക്ക് ഇന്ത്യയിലെ നിയമങ്ങൾ പൂർണമായും ബാധമായിരിക്കും.

ഉപയോക്താക്കളുടെ പരാതി പരിശോധിക്കാൻ കമ്പനികൾ സ്വന്തം നിലയിൽ സംവിധാനം രൂപീകരിക്കണം. ഇത്തരം സംവിധാനങ്ങളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതിക്കാരന് സർക്കാർ രൂപീകരിക്കുന്ന സമിതിയിൽ അപ്പീൽ നൽകാം. അപ്പീലിന്മേൽ 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.

ചെയർപേഴ്സൺ അടക്കം 3 സ്ഥിരം അംഗങ്ങളെ സർക്കാരിന് നിയമിക്കാം. 2 സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടാകും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചട്ടത്തിന്റെ കരടിന്മേൽ ലഭിച്ച ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News