Arrest: പോക്‌‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിൽ

പോക്‌‌സോ കേസിൽ(pocso case) ജാമ്യത്തിലിറങ്ങിയ യുവാവ് പോക്‌സോ കേസിൽ വീണ്ടും അറസ്‌‌റ്റിൽ(arrest). തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷ്‌ (22) ആണ്‌ അറസ്‌‌റ്റിലായത്‌. സോഷ്യൽ മീഡിയ(social media)വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനുവരി 28ന് ജിതേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ്‌ പിടിയിലായത്‌. ബുധനാഴ്ച വൈകിട്ട്‌ വീടിന്‌ സമീപത്തെ പമ്പ് ഹൗസിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് വിലക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്‌തു.

Arrest: രണ്ടരക്കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ഗുളികകളുമായി 3 പേർ പിടിയിൽ

തമിഴ്നാട്ടിൽ നാട്ടിൽ നിന്നും എറണാകുളത്ത്(ernakulam) വിതരണം ചെയ്യുന്നതിനായി കൊണ്ട് വന്നിരുന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും(hashish oil) കഞ്ചാവ് ഗുളികകളുമായി 3 പേർ പിടിയിൽ. ചാലക്കുടി എക്സൈസാണ് ഇവരെ പിടികൂടിയത്.

തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് ഡ്രൈവർ അടക്കം മൂന്നു പേരെ പോട്ട എക്സൈസ് സംഘം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News