Museum: നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; രേഖാചിത്രം പുറത്തുവിട്ടു

തിരുവനന്തപുരത്ത്(tvm) മ്യൂസിയ(museum)ത്തിൽ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും വീണുപോയി. 10 മീറ്ററോളം ഓടി മതില്‍ ചാടി പ്രതി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. സെക്യൂരിറ്റി മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. നന്തൻകോട്, കവടിയാർ,ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News