MVD: സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. മലപ്പുറം(malappuram) ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിൽ 15 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. ലൈസൻസില്ലാതെ സ്കൂൾ വാഹനമോടിക്കുന്നവരെയും പരിശോധനയിൽ കണ്ടെത്തി.

മലപ്പുറം, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, നിലമ്പൂർ, മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനങ്ങൾ പ്രത്യേകമായി പരിശോധിച്ചത്. നൂറോളം വാഹനങ്ങൾ പരിശോധിച്ചതിൽ പതിനഞ്ച് വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി. ലൈസൻസ് ഇല്ലാതെ സ്കൂൾ ബസ് ഓടിച്ച മൂന്ന് പേർക്കെതിരെ നടപടി സ്വീകരിച്ചു. ഡോർ അടക്കാൻ കഴിയാത്തതും, സ്പീഡ് ഗവർണറും ജി പി എസ്സും ഇല്ലാത്തതുമായ നിലമ്പൂരിലെ സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി.

അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂൾ അധികൃതർക്കും, വാഹന ഡ്രൈവർമാർക്കും കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടും നിയമലംഘനങ്ങൾ തുടരുന്ന സ്ഥിതിയാണെന്നും ,നിയമലംഘനമുള്ള വാഹനമുപയോഗിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel