ഇന്ന് അന്തർദേശീയ ഇന്റർനെറ്റ് ദിനം

ഇന്ന് അന്തർദേശീയ ഇന്റർനെറ്റ് ദിനം. മനുഷ്യരാശിയുടെ വളർച്ചയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഇന്റർനെറ്റ് അനുദിനം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്.

2005 ഒക്ടോബര്‍ 29-നാണ് ആദ്യമായി ഇന്റര്‍നെറ്റ് ദിനം ആചരിച്ചത്. 2005 നവംബറില്‍ ടുണീഷ്യയില്‍ ചേര്‍ന്ന വിവരവിജ്ഞാനസമിതിയുടെ യോഗം ഒക്ടോബര്‍ 29 വിവരവിജ്ഞാന സമിതിയുടെ ആഗോളവ്യാപകദിനമായി ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ ആധുനിക സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

ലോകമെമ്പാടുമായി 5.07 ബില്യൺ ഉപഭോക്താക്കൾ ഇന്റെർനെറ് ഉപയോഗിക്കുന്നുണ്ട് ‌ . ലോകജനസംഖ്യയുടെ 63.5 ശതമാനം പേര് ഇന്റർനെറ്റ് ഉപയോക്താക്കളാണ് . ഇന്റർനെറ്റ് നു ജീവിതത്തിൽ വലിയ സ്വാധീനമാണ് ഇന്നുള്ളത്. വിവര കൈമാറ്റത്തിനും ആശയവിനിമയത്തിനും ഇന്റർനെറ്റ് കൂടിയേ തീരൂ. ഇന്റർനെറ്റിനു എന്തെങ്കിലും തടസ്സം നേരിടുമ്പോൾ ലോകം പല രീതിയിൽ പ്രതിസന്ധിയിലാകുനു. കമ്പനികൾ നഷ്ടത്തിലേക് കൂപ്പുകുത്താനും വിവര കൈമാറ്റം തടസ്സപ്പെട് പലരും പെരു വഴിയിലായി പോകുന്ന സാഹചര്യം വരെ ഇന്റർനെറ്റ് തടസപ്പെടുമ്പോൾ ഉണ്ടാകുന്നു. യഥാർത്ഥത്തിൽ ഇന്റെർനെറ്റ് ഇല്ലാതെ ജീവിതം സാധ്യമാകാത്ത അവസ്ഥയിലേക്കു നാം മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ അധ്വാനം ലഘൂകരിക്കാൻ ഇന്റർനെറ്റ് വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്. മനുഷ്യന്റെ വിപ്ലവകരായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി ഇന്റർനെറ്റ് ഇന്നും നിലനിൽക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News