NIA അറസ്റ്റ് ചെയ്ത PFI നേതാവ് സി.എ.റൗഫിനെ പോലിസ് കസ്റ്റഡിയിൽ വാങ്ങും

എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ പോലിസ് കസ്റ്റഡിയിൽ വാങ്ങും. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

അതേസമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന് പങ്കുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ റൗഫിന്റെ പേര് ഉണ്ടായിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവിൽ പോയതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനായില്ല. കഴിഞ്ഞ അർദ്ധരാത്രിയിലാണ് പാലക്കാട് പട്ടാമ്പിയിലെ വീട്ടിൽ നിന്നു റൗഫിനെ എൻഐഎ സംഘം പിടികൂടിയത്. തുടർന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട ദിവസം പാലക്കാട് ജില്ല ആശുപത്രിക്ക് പുറകിൽ വച്ചാണ് ശ്രീനിവാസനെ വധിക്കാൻ ഗൂഢാലോചന നടത്തിയത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശി റഷീദും ഒളിവിലാണ്. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ ഒളിവിൽ കഴിയുന്ന മറ്റ് 14 പ്രതികളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞദിവസം കേസിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം എസ്പി അമീർ അലിയെയും അന്വേഷണസംഘം പിടികൂടിയിരുന്നു. ഗൂഢാലോചന, പ്രതികൾക്ക് ഒളിത്താവളം ഒരുക്കൽ, രക്ഷപ്പെടാൻ സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളിലാണ് അമീർ അലിയ്ക്ക് പങ്കുള്ളത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News