മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച സംഭവം; അതേ ദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായി സംശയം

തിരുവനന്തപുരം മ്യൂസിയത്ത് പരിസരത്ത് വച്ച് യുവതിക്ക് നേരെ അതിക്രമം നടന്ന ദിവസം പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അക്രമം നടത്തിയെന്ന് സൂചന. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻകോണത്ത് ഒരു വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക്, യുവതിയെ ആക്രമിച്ചയാളുമായി സാമ്യം.

അതേസമയം, പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് ഇപ്പോൾ അന്വേഷണം നടത്തുകയാണ് പൊലീസ്. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും വീണുപോയി. 10 മീറ്ററോളം ഓടി മതില്‍ ചാടി പ്രതി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. സെക്യൂരിറ്റി മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. നന്തൻകോട്, കവടിയാർ,ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News