ദില്ലിയില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയം

ദില്ലിയില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. കേന്ദ്രവ്യോമയാന മന്ത്രാലയം ഡിജിസിഎയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഇന്‍ഡിഗോ വിമാനം ദില്ലി വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. എഞ്ചിനില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. എയര്‍ബസ് എ-320 വിമാനത്തില്‍ 184 പേരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയായിരുന്നു സംഭവം. യാത്രക്കാരെ രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി മറ്റൊരു വിമാനത്തില്‍ അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News