Sports; കോപ്പ ലിബർട്ടഡോറസിൽ കിരീടപ്പോരാട്ടം ഇന്ന്; ബ്രസീലിയൻ ക്ലബ്ബുകൾ ഫൈനലിൽ മുഖാമുഖം

തെക്കേ അമേരിക്കയുടെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോറസിൽ കിരീടപ്പോരാട്ടം ഇന്ന്. ബ്രസീലിയൻ ക്ലബ്ബുകളായ പാൽമിറസും ഫ്ലെമംഗോയും തമ്മിൽ ഇന്ന് രാത്രിയാണ് ഫൈനൽ . ഇത് നാലാം തവണയാണ് ബ്രസീലിയൻ ക്ലബ്ബുകൾ ഫൈനലിൽ മുഖാമുഖം വരുന്നത്.

ഉറുഗ്വായിലെ സെൻറിനാരിയോ സ്റ്റേഡിയമാണ് കോപ്പ ലിബർട്ടഡോറസ് കിരീടപ്പോരിന് വേദിയാകുന്നത്. അത്ലറ്റിക്കോ മിനെയ്റോയെ വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ പാൽമിറാസിന്റെ ഫൈനൽ പ്രവേശം. ഇക്വഡോർ ക്ലബ്ബായ ബാഴ്സലോണയെ തോൽപിച്ചാണ് ഫ്ലെമംഗോ ഫൈനലിലെത്തിയത്. 10 ഗോളുകൾ സ്കോർ ചെയ്ത ഫ്ലെമംഗോയുടെ ഗബ്രിയേൽ ബാർബോസയാണ് ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമതുള്ളത്. ഗോളുകൾ നേടിയ സഹതാരം ബ്രൂണോ ഹെൻറിക്ക്സ് പട്ടികയിൽ നാലാമതുണ്ട്. പാൽമിറാസ് താരം റോണിയുടെ പേരിലും 6 ഗോളുണ്ട്. അറസ്കേറ്റ , റിബെയ്റോ എന്നിവർ ഫ്ലമംഗോ നിരയിൽ പുറത്തെടുക്കുന്നത് തകർപ്പൻ പ്രകടനമാണ്.

ഡീഗോ ആൽവസ് ഗോൾകീപ്പറായ ടീമിനായി പ്രതിരോധക്കോട്ട കെട്ടുന്നത് മുൻചെൽസി താരം ഡേവിഡ് ലൂയിസ്, ചിലിയൻ താരം മോറീഷ്യോ ഇസ്ല ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളാണ്. ഗാബി ഗോൾ ഗോളടി മികവുമായി കളം നിറയുമ്പോൾ റെനാറ്റോ ഗൌച്ചോ പരിശീലകനായ ഫ്ലെമംഗോ സ്വപ്നം കാണുന്നത് മൂന്നാം കിരീടമാണ്. ഡുഡു – റോണി കൂട്ടുകെട്ടിനാണ് പാൽമിറാസിന്റെ ആക്രമണ ചുമതല. ഡാനിലോയും മെലോയും വെയ്ഗയും മധ്യനിരയിൽ കളി മെനയും. വെവർട്ടൺ ഗോൾ വല കാക്കുമ്പോൾ ഗോമസ്, ലുവാൻ , റെനാൻ , പിക്കറസ് , റോച്ച എന്നിവർ കോട്ട കെട്ടും. കിരീടം നിലനിർത്താനുറച്ചാണ് ആബേൽ പരിശീലകനായ പാൽമിറാസിന്റെ ഒരുക്കം. തെക്കെ അമേരിക്കയുടെ ചാമ്പ്യൻസ് ലീഗിൽ ആര് ജേതാക്കളാകുമെന്നറിയാൻ ചെറിയ കാത്തിരിപ്പ് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here