ബിഹാറില്‍ വന്‍ തീപിടുത്തം; 30 ലേറെ പേര്‍ക്ക് പൊള്ളലേറ്റു; 10 പേരുടെ നില ഗുരുതരം

ഛാത് പൂജയ്ക്കിടെ ബിഹാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

പൊള്ളലേറ്റ 30 ഓളം പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഛാത് പൂജക്കായുള്ള പ്രസാദം പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തമുണ്ടായതോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാകാന്‍ കാരണമായത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here