ചെളിയില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് പെണ്‍കുട്ടി, പെണ്‍കുട്ടിക്ക് അനുഗ്രഹം നല്‍കി കുട്ടിയാന: വീഡിയോ

കുട്ടിയാനകളുടെ ചെറിയ ചെറിയ കുസൃതികളൊക്കെ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇപ്പോള്‍ ചെളിയില്‍ കാലുകള്‍ പൂണ്ട കുട്ടിയാനയെ ഒരു പെണ്‍കുട്ടി രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കൃഷിയിടത്തിന് സമീപമാണ് കുട്ടിയാനയുടെ കാലുകള്‍ ചെളിയില്‍ പൂണ്ടത്. ഇത് കണ്ട് ഒരു പെണ്‍കുട്ടി രക്ഷയ്ക്ക് എത്തി.

കാലുകള്‍ പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷിക്കാനാണ് ശ്രമിച്ചത്. പരിശ്രമത്തിന് ഒടുവില്‍ കുട്ടിയാന ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി പെണ്‍കുട്ടിയെ അനുഗ്രഹിക്കുന്നതാണ് വീഡിയോയുടെ അവസാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel