രാജവെമ്പാലയെ ജീവനോടെ തിന്ന് കീരി- വീഡിയോ

പാമ്പിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്. പാമ്പിനെ കണ്ടാല്‍ തന്നെ കീരി ആക്രമിക്കുന്നതാണ് പതിവ്. ഇപ്പോള്‍ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുന്ന കീരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബ്യുട്ടിഫുള്‍ ന്യൂ പിക്സ് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീരിയെ തുരത്താന്‍ രാജെവമ്പാല കൊത്താന്‍ ഓങ്ങുന്നതും അതില്‍ നിന്ന് കീരി അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു തവണയല്ല, നിരവധി തവണയാണ് കീരി പാമ്പിന്റെ കൊത്ത് ഏല്‍ക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയത്. പാമ്പിന്റെ വായില്‍ പിടിത്തമിട്ട കീരി, അതിനെ അകത്താക്കുന്നതാണ് വീഡിയോയുടെ അവസാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News