പെരിയ ദേശീയപാത അടിപ്പാത തകർന്ന സംഭവം; പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കും, മന്ത്രി മുഹമ്മദ് റിയാസ്

കാസർഗോഡ് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തില്‍ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലഎന്നും മന്ത്രി വ്യക്തമാക്കി.ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, ബേക്കൽ പൊലീസ് കേസെടുത്തു.IPC 336, 338, KP 118 വകുപ്പുകൾ പ്രകാരമാണ് കേസ്.മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. രാത്രിയും പകലും പ്രവൃത്തികൾ നടന്നുവരികയായിരുന്നു. പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു

മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തൊഴിലാളിക്ക് പരുക്കേറ്റത് ഗുരുതരമല്ല. ഇതര അതിഥി തൊഴിലാളി സോനുവിനാണ് പരിക്കേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here