ട്വിറ്ററില്‍ തിരിച്ചെത്തി ഡോണാള്‍ഡ് ട്രംപ്

ട്വിറ്ററില്‍ തിരിച്ചെത്തി ഡോണള്‍ഡ് ട്രംപ്.ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.

ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. സകല തോല്‍വികള്‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.

മസ്‌ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ്അറിയിച്ച മസ്‌കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News