Kozhikode: വിരണ്ടോടിയ കാള കുത്തി 3 പേര്‍ക്ക് പരുക്ക്

കോഴിക്കോട് കുന്ദമംഗലത്ത് വിരണ്ടോടിയ കാള കുത്തി 3 പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട കാള, രാത്രിയാണ് പരാക്രമം നടത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാളയെ കീഴ്‌പ്പെടുത്തി

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വിരണ്ടോടിയ കാള കോഴിക്കോട് കുന്ദമംഗലത്ത് ദേശീയപാതയില്‍ പരാക്രമം നടത്തിയത്. യുവതിക്കും കുഞ്ഞിനുമടക്കം 3 പേര്‍ക്ക് പരിക്കേറ്റു. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കുഞ്ഞിനെ എടുത്ത് നടന്ന് നീങ്ങുന്നതിനിടെയാണ് ഓടിയെത്തിയ കാള യുവതിയെ കുത്തി തെറിപ്പിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കുഞ്ഞിനടക്കം 3 പേര്‍ക്കും പരിക്ക് ഗുരുതരമല്ല. നിസാര പരിക്കേറ്റവര്‍ ചികിത്സ തേടി.

നിര്‍ത്തിയിട്ട ബൈക്കുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. പിന്നീട് ഐ ഐ എം പരിസരത്തെ വീട്ടിലെത്തിയ കാളയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. വെള്ളിയാഴ്ച രാവിലെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കാള കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടതാണ് ഇത്. കാണാതായ കാളയെ അന്വേഷിക്കുന്നതിനിടെയാണ് രാത്രിയില്‍ ദേശീയപാതയില്‍ പരാക്രമം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here