ഗവര്‍ണര്‍ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടും; എസ് രാമചന്ദ്രന്‍ പിള്ള

3 ദിവസത്ത സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ദില്ലിയില്‍ തുടക്കം.. ഗവര്‍ണര്‍ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടുമെന്നും ഫെഡറല്‍ തത്വങ്ങളുടെ ലമംഘനം ജനങ്ങളിലേക്ക് എത്തിക്കുമെന്നും മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. ഗവര്‍ണറുടെ ഇടപെടലിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്കും പ്രതികരിച്ചു

ഗവര്‍ണര്‍ നിരന്തരമായി വിവദങ്ങള്‍ സൃഷ്ചിക്കുന്ന സാഹചര്യത്തില്‍ തന്നെ നടക്കുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന്റെ മുന്നിലേക്കും വിഷയം എത്തിയേക്കും.. നിയമപരമായുള്ള വിഷയങ്ങളെ നിയമപരമായി തന്നെ നേരിടുമെന്ന് മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമുണ്ടായാല്‍ ജനങ്ങളിലേക്ക് അക്കാര്യം എത്തിക്കുമെന്നും എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു

ഗവര്‍ണറുടെ ഇടപെടലിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്കും പറഞ്ഞു. ജനകീയ പ്രതിരോധം ഉയര്‍ന്ന് വരണം..ആര്‍എസ്എസിന് സര്‍വകലാശാലകള്‍ വിട്ടുകൊടുക്കില്ലെന്നും ബിജെപിക്ക് ഭരണമില്ലാതിടത്തു ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകം ആകുന്നുവെന്നും തോമസ് ഐസക് വിമര്‍ശിച്ചു

അതേ സമയം രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യം യോഗം ചര്‍ച്ച ചെയ്യും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞടുപ്പുകളും യോഗത്തില്‍ ചര്‍ച്ചക്ക് വരും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ തൊഴിലാളി സംഘടന റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News