ഐടി നിയമഭേദ​ഗതി; ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ഐ ടി നിയമ ഭേദ​ഗതി സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണമായ ഇന്റർനെറ്റിലേക്കുള്ള ചുവടുവെപ്പ് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാര്‍ വി‌ജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഐടി ചട്ട ഭേദഗതി നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യാണിത് നടപ്പിലാക്കുന്നത്… അനാരോഗ്യകരമായ പ്രവണതകൾക്ക് തടയിടാനും വ്യാജ സന്ദേശങ്ങൾ തടയാൻ ഐ.ടി ചട്ട ഭേദഗതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭേദഗതിയിലൂടെ സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാര്‍ തലത്തില്‍ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികള്‍ നടപ്പാകുക. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാര്‍ നീക്കത്തിനെതിരെ നേരത്തെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വലിയ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, സമൂഹമാധ്യമ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യം…ഏതെങ്കിലും കമ്പനികളെ ബുദ്ധിമുട്ടിക്കുകയല്ല ഭേദഗതിയുടെ ലക്ഷ്യമെന്നും പകരം ഇന്ത്യക്കാർക്ക് സുരക്ഷിതമായ ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം സമൂഹമാധ്യമ സ്ഥാപനങ്ങളുടെ നിയമങ്ങൾ ഇന്ത്യയുടെ നിയമങ്ങൾക്ക് മുകളിലല്ലായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News