കോട്ടയത്ത് മീൻ വലയിൽ പെരുമ്പാമ്പ് കുടുങ്ങി

കോട്ടയം സംക്രാന്തിയിൽ മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങി. ഏഴടിയോളം നീളമുള്ള പെരുമ്പാമ്പാണ് കുടുങ്ങിയത്.കുഴിയായിപ്പടിയിൽ പെരുമ്പാമ്പിനെ പിടികൂടി. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു എന്നയാൾ മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.

ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിൽ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടി. ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News