വിഴിഞ്ഞം പദ്ധതി; തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ല , മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം സമരം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ല. ചർച്ചക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണവും സർക്കാർ പരിഗണിച്ചതാണെന്നും ഇത്രയും നല്ലൊരു പദ്ധതി ഭീമമായ തുക നമ്മൾ ഇൻവെസ്റ്റ് ചെയ്തതിന് ശേഷം അടച്ചുപൂട്ടണം എന്ന് ആരുപറഞ്ഞാലും അത് അംഗീകരിക്കാൻ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News