Delhi: ദില്ലിയിലെ വായു നിലവാരം മോശം അവസ്ഥയില്‍ തുടരുന്നു

ദില്ലിയിലെ വായു നിലവാരം മോശം അവസ്ഥയില്‍ തുടരുന്നു. വായു നില വാര സൂചിക 350 നും 400 നും ഇടയില്‍. കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ കാരണമായി.

ദീപാവലിക്ക് ശേഷം ദില്ലിയിലെ അന്തരീക്ഷ മലീനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ എട്ടാം ദിവസവും ദില്ലിയിലെ വായു നിലവാരം വളരെ മോശം അവസ്ഥയില്‍ തന്നെ. ഈ മാസം 23 നാണ് ആദ്യമായി വായു ഗുണനിലവാര സൂചിക വളരെ മോശം അവസ്ഥയിലെത്തിയത്.ദില്ലിയിലെ പലയിടത്തും കഴ്ചകള്‍ മങ്ങി തുടങ്ങി. നിലവില്‍ വായു നിലവാര സൂചിക 350 നും 400 നും ഇടയിലാണ്. ദില്ലാ സര്‍വകലാശാല പരിസരത്ത് 355 ഉംദില്ലിക്കടുത്തുള്ള മഥുര റോഡില്‍ 340 ഉം, നോയിഡയില്‍ 392 ഉം എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. നിലവില്‍ രാജ്യ തലസ്ഥാനത്തെ ഉയര്‍ന്ന താപനില 31 ഉം കുറഞ്ഞ താപനില 14 ഡിഗ്രിയുമാണ്. ശൈത്യം കടുക്കുമ്പോള്‍ അന്തരീക്ഷ മലീനീകരണം ഉയരാനാണ് സാധ്യത.

കാറ്റിന്റെ തീവ്രത കുറയുകയും പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലീനീകരണ തോത് ഉയരാന്‍ കാരണമായി. അതേ സമയം വായു മലീനീകരണ തോത് കുറയ്ക്കുന്നതിനായുള്ള പദ്ധതികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ് ദില്ലി സര്‍ക്കാര്‍. റെഡ് ലൈറ്റ് കാണു ഗാഡി ഓഫ് എന്ന ക്യാംപയില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും തുടങ്ങാനാണ് ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ റോഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ് പ്രചാരണത്തിനു ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന അനുമതി നല്‍കാത്തതിനാല്‍ പദ്ധതി വൈകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News