ഷാരോണിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം

പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14 ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. ദിവസങ്ങള്‍ക്ക് ശേഷമാണ് വൃക്കയും കരളും തകരാറിലായത്. അതേസമയം, ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ പെണ്‍കുട്ടി നിഷേധിച്ചു. രാസ പരിശോധന ഫലം കേസില്‍ നിര്‍ണായകം.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിന്‍ പറയുന്ന്. കാമുകി നല്‍കിയ കഷായവും ജ്യൂസും ഷാരോണ്‍ കുടിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയ രക്തപരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് വൃക്കയും കരളും തകരാറിലായത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഷാരോണ്‍ മരണപ്പെട്ടു.

സംഭവത്തില്‍ ആരോപണങ്ങള്‍ ഷാരോണിന്റെ കാമികിയായ പെണ്‍കുട്ടി നിഷേധിച്ചു. ഷാരോണ്‍ രാജിനെ വിഷം കലര്‍ത്തി കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. ആരോപണങ്ങള്‍ പറയാനുള്ളവര്‍ പറഞ്ഞോട്ടേ. താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് തനിക്കറിയാമെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഷാരോണിന്റെ കൂടുതല്‍ സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

ഷാരോണിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ശേഷം കാമുകി ഷാരോണിനും ഷാരോണിന്റെ ബന്ധുവിനും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളിലും കഷായവും ജ്യൂസും നല്‍കിയെന്ന കാര്യം വ്യക്തമാണ്. മരുന്ന് വാങ്ങി കഴിച്ചാല്‍ ഛര്‍ദ്ദിമാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷാമപണവുമുണ്ട്. എന്നാല്‍ മജിസ്‌ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കി. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ കേസില്‍ ഇനി നിര്‍ണായകം രാസപരിശോധനാ ഫലമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News