ബോഡി പോസിറ്റിവിറ്റി(body positivity) അവതരിപ്പിക്കുന്ന ആദ്യ നായികാ കഥാപാത്രവുമായി ഡിസ്നി(disney). ഡിസ്നി പ്ലസിന്റെ റിഫ്ളക്ട്(reflect) എന്ന ഷോര്‍ട്ട് ഫിലിമിനാണ് പ്രേക്ഷക പ്രശംസ നേടുന്നത്. അമിത വണ്ണമുള്ള ബിയാന്‍ക എന്ന കഥാപാത്രം, സ്വന്തം ശരീരത്തെ അഭിമാനത്തോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഡിസ്നിയുടെ ഷോർട്ട് സർക്യൂട്ട് എക്സ്പിരിമെൻറൽ ഫിലിം സീരീസിൻറെ ഭാഗമായുള്ള ചിത്രമാണ് റിഫ്ളക്ട്. തൻ്റെ ആത്മ ധൈര്യത്തെ സംശയത്തോടെ നോക്കിക്കാണുന്ന ബിയാൻക, ബാലെറ്റ് നൃത്തത്തിലൂടെ ഭയങ്ങളെ മറികടക്കുന്നതാണ് ചിത്രത്തിൻ്റെ ആശയം.
തന്നോട് തന്നെ തോന്നുന്ന സംശയങ്ങളെ ബിയാൻക കീഴടക്കുന്നതിന്റെ ആവേശകരമായ കഥയാണ് ചിത്രം. ഹിലാരി ബ്രാഡ്ഫീൽഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here