ADVERTISEMENT
തിയറ്ററുകൾ കീഴടക്കിക്കൊണ്ട് ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രം ‘ജയ ജയ ജയ ജയ ഹേ’ (Jayajayajayajayahey) മുന്നറിയുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ കണ്ട് താന്‍ ഒരുപാട് ചിരിച്ചുവെന്നും അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു സിനിമ കണ്ടിട്ടില്ലെന്നുമാണ് ബെന്യാമിന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞവാക്കുകൾ ആരെയും ചിത്രം കാണാൻ പ്രേരിപ്പിക്കുമെന്നുറപ്പ്.
‘ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും? എന്തായാലും തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍’ ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ ഇന്നലെയാണ് തിയേറ്റുകളില്‍ എത്തിയത്. കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ്-ജയ ദമ്പതികളായാണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്.
ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ബബ്ലു അജുവാണ് ഛായാഗ്രഹണം. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.