ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്: ജസ്റ്റിസ് കെ ടി തോമസ്

ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് കെ.ടി തോമസ്. ഗവര്‍ണറുടെ കേരളത്തിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവര്‍ണര്‍ പ്രയോഗിച്ചതെന്നാണ് ജഡ്ജ് കെ ടി തോമസ് ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സുപ്രീം കോടതി മുന്‍ ജഡ്ജ് കെ.ടി തോമസിന്റെ വാക്കുകള്‍

ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്.
കേരളത്തിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവര്‍ണര്‍ പ്രയോഗിച്ചതെന്നാണ്. മന്ത്രിയെ നീക്കം ചെയ്യാന്‍ അത് പോര. ഭരണഘടനാപരമായ പ്രീതി പ്രായോഗികമാകുന്നത് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം പ്രയോഗിക്കുമ്പോള്‍ മാത്രമാണ്. തന്റെ അപ്രീതിക്കനുസരിച്ച് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത് പുന:പരിശോധനക്ക് അഭ്യര്‍ഥിക്കുകയാണ്. മുഖ്യമന്ത്രി തന്റെ നിലപാടില്‍ ഉറച്ചു നിന്നാല്‍ റോഡ് അവിടെ അവസാനിക്കുന്നു. മുഖ്യമന്ത്രിയെ മന്ത്രിസഭ രൂപികരിക്കാന്‍ ക്ഷണിക്കുന്ന കര്‍ത്തവ്യം മാത്രമാണ് കാബിനറ്റിന്റെ ഉപദേശമില്ലാതെ ചെയ്യാവുന്ന ഏക കര്‍ത്തവ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News