Jamun Pickle Recipe: ഞാവൽപ്പഴം കൊണ്ടൊരു കിടിലൻ അച്ചാർ; ട്രൈ ചെയ്യൂ…

ഞാവൽപ്പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ(pickle) നമുക്ക് തയ്യാറാക്കിയാലോ…

വേണ്ട ചേരുവകൾ…

ഞാവൽ പഴം 1/2 കിലോ
ഇഞ്ചി 2 സ്പൂൺ
വെളുത്തുള്ളി 2 സ്പൂൺ
ഉലുവ 1/2 സ്പൂൺ
നല്ലെണ്ണ 4 സ്പൂൺ
കടുക് 1 സ്പൂൺ
ചുവന്ന മുളക് 4 എണ്ണം
കറിവേപ്പില 2 തണ്ട്
മുളക് പൊടി 2 സ്പൂൺ
കാശ്മീരി ചില്ലി 2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
കായപ്പൊടി 1/2 സ്പൂൺ

Jamun Pickle Recipe - Cooking Videos

തയ്യാറാകുന്ന വിധം…

ആദ്യം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിക്കണം. കടുക് ചേർത്ത് പൊട്ടി കഴിയുമ്പോൾ, ചുവന്ന മുളക്, കറി വേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ചേർത്ത് നന്നായി വഴറ്റി ഒപ്പം മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, ചേർത്ത് ഇളക്കി യോജിപ്പിക്കണം.

Three recipes you can make to get benefits of jamuns all year round

അതിലേക്ക് ഞാവൽ പഴം ചേർത്ത്, എരിവുള്ള മുളക് പൊടി ചേർത്ത്, ഉപ്പും കായ പൊടിയും ചേർക്കണം. ചെറിയ തീയിൽ 5 മിനിട്ട് വച്ചതിനു ശേഷം വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News