Asthma: വിട്ടുമാറാത്ത ചുമയും ആസ്തമയും; ഡോ ബിനു കൃഷ്ണന്‍ പറയുന്നു

പാരമ്പര്യമായി വരാന്‍ സാധ്യതയുള്ള രോഗമാണ് ആസ്തമ. കഴിഞ്ഞ തലമുറയിലെ ആര്‍ക്കെങ്കിലും ആസ്മയുണ്ടെങ്കില്‍ അത് വരും തലമുറകളിലേക്ക് വരാന്‍ സാധ്യത ഏറെയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൊണ്ടും ആസ്മ വരാന്‍ സാധ്യതയേറെയാണ്. കൊവിഡ് പോലുള്ള വൈറല്‍ ഇന്‍ഫെക്ഷനും ആസ്മയ്ക്ക് കാരണമാകാറുണ്ട്. കുട്ടികാലത്ത് ഏതെങ്കിലും വൈറല്‍ ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ടെങ്കില്‍ ആത് പിന്നീട് ആസ്മയായി മാറാനും സാധ്യത ഏറെയാണ്

ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്നത് വലിവ് ലക്ഷണമായിട്ടുള്ള ആസ്മയാണ്. ആസ്മയുടെ മറ്റൊരു ലക്ഷണം ചുമയാണ്. വിട്ടുമാറാത്ത ചുമയാണ് ഇത്തരത്തിലുള്ളവര്‍ക്ക് വരുന്നത്. രണ്ടു തരത്തിലാണ് ഇത്തരത്തിലുള്ള ചുമ അക്വിറ്റ് (acute cough) കഫ് ആന്‍ഡ് ക്രോണിക് കഫ് (chronic cough) ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ചുമയാണ് അക്വിറ്റ് കഫ് ഇതിന് ഒരു നീണ്ട കാലത്തെ ചികിത്സയുടെ ആവശ്യം ഇല്ല ക്രോണിക് കഫ് എന്നു പറയുന്നത് 8 ആഴ്ച്ചയിലധികം നീണ്ട പോകുന്ന ചുമയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം ആസ്മയാണ് ഇത്തരത്തിലുള്ളവര്‍ ആസ്തമയുടേതായ ടെസ്റ്റുകള്‍ നടത്തുകയും ശ്വാസകുഴലിന് എത്രമാത്രം പ്രവര്‍നക്ഷമത ഉണ്ടെന്ന് അറിയുകയും അതിന് അനുസരിച്ചുള്ള ചികിത്സ നടത്തുകയും വേണം.

മുതിര്‍ന്നവരിലും കുട്ടികളിലും ആസ്മ വരുന്നതിന്റെ കാരണങ്ങള്‍ ഏകദേശം ഒന്നു തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here