ADVERTISEMENT
തൊഴിലെടുക്കുന്നവരെയാകെ അക്രമികളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് രാജ്യമെമ്പാടും നടക്കുന്നതെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സിക്കുട്ടിയമ്മ. കോർപ്പറേറ്റുകൾക്കു വേണ്ടി, അടിസ്ഥാനമില്ലാത്ത നുണകൾ പ്രചരിപ്പിക്കുന്നത് ചിലർ കലയാക്കി മാറ്റിയിരിക്കുകയാണ്.
സി.ഐ.ടി.യു ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ. ജില്ലയിലെ ഒരു ലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അഖിലേന്ത്യാ സെക്രട്ടറി കെ.കെ ദിവാകരൻ, സംസ്ഥാന സെക്രട്ടറി കെ. എസ് സുനിൽകുമാർ, വൈസ് പ്രസിഡൻ്റ് കെ.കെ ജയചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ സെമിനാറുകൾ, പ്രകടനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.